കാസർകോട്: ജനകീയമായി തക്കാളി വണ്ടി; ജനുവരി ഒന്ന് വരെ ജില്ലയില്‍

കാസർകോട്: സമീപകാലത്ത് പഴം, പച്ചക്കറി വിലയിലുണ്ടായ വലിയ വര്‍ധനവിന് പരിഹാരമായി കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പ് നടപ്പാക്കിയ തക്കാളി വണ്ടി ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. തദ്ദേശീയരായ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന നാടന്‍ പച്ചക്കറികളും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്നുള്ള പച്ചക്കറി, പഴം ഉത്പന്നങ്ങളും വണ്ടികളില്‍ സുലഭമാണ്. മാര്‍ക്കറ്റ് വിലയില്‍ നിന്നും നല്ല വിലക്കുറവിലാണ്  പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്.

വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലൂടെ സഞ്ചരിക്കുന്ന വണ്ടിയിലെ പച്ചക്കറികള്‍ക്കെല്ലാം കൂടുതല്‍ ആവശ്യക്കാരുണ്ട്. ഓരോ കേന്ദ്രങ്ങളിലും തക്കാളി വണ്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിങ്കള്‍- നീലേശ്വരം, കാസര്‍കോട്, ചൊവ്വ- കാഞ്ഞങ്ങാട്, ഉപ്പള, ബുധന്‍ നീലേശ്വരം, കാസര്‍കോട്, വെള്ളി കാഞ്ഞങ്ങാട്, ഉപ്പള, ശനി- പരപ്പ, കുണ്ടംകുഴി, ഞായര്‍ കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിങ്ങനെയാണ് വണ്ടിയെത്തുക. ജനുവരി ഒന്നുവരെയാണ് തക്കാളി  വണ്ടിയുടെ സേവനം ലഭിക്കുക. തക്കാളി, സവാള, പയര്‍, പച്ചമുളക്, വെണ്ടക്ക, കോവക്ക, ക്യാരറ്റ്, പച്ചക്കായ, കുമ്പളം, വെള്ളരി, കപ്പ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വണ്ടിയില്‍ ലഭ്യമാണ്. ജനുവരി ഒന്ന് വരെ കൃഷി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ചന്തകള്‍ ജില്ലയിലെ എല്ലാ കൃഷി ഓഫീസ് പരിധിയിലും നടക്കുമെന്നും പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ആര്‍ വീണാ റാണി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →