വിജയ് ഹസാരെ ട്രോഫി: കേരളം സെമിയില്‍ വീണു

ജയ്പുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ തകര്‍ന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സര്‍വീസസിനോട് ഏഴ് വിക്കറ്റിനാണു കേരളം തോറ്റത്.ആദ്യം ബാറ്റ് ചെയ്ത കേരളം 41 ഓവറില്‍ 175 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത സര്‍വീസസ് 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. 90 പന്തില്‍ മൂന്ന് സിക്സറും 13 ഫോറുമടക്കം 99 റണ്ണെടുത്ത ഓപ്പണര്‍ രവി ചൗഹാന്‍, 86 പന്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ രജത് പാലിവാള്‍ എന്നിവരാണു സര്‍വീസസിനെ സെമിയിലെത്തിച്ചത്.

രവി ചൗഹാനെയും ലഖന്‍ സിങ് (നാല്), മുംതാസ് ഖാദിര്‍ (നാല്) എന്നിവരെയും പുറത്താക്കാനായതാണു കേരളത്തിന്റെ ആകെ നേട്ടം. ടോസ് നേടിയ സര്‍വീസസ് കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (106 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം 85), ടോപ് സ്‌കോററായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →