സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

ന്യൂഡൽഹി: ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്.

അദ്ദേഹം രചിച്ച ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് ലക്‌നൗ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂന്ന് ദിവസത്തിനകം എഫ്‌ഐആറിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →