ശിവഗിരി: ശിവഗിരി മഠം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗം നടന്നു. 89-ാമത് തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഹാളില്‍ നടന്ന യോഗം തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദിന്റെ അദ്ധ്യക്ഷതയിലാണ് ചേര്‍ന്നത്. ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ യോഗം ഉദ്‌ഘാടനം ചെയ്‌തു.
സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, സ്വാമി മഹാദേവാനന്ദ, സ്വാമി ദേവചൈതന്യ,ശിവഗിരിമഠം ലീഗല്‍ അഡ്വൈസര്‍ എ.മനോജ്, എന്നിവര്‍ സംസാരിച്ചു. തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാനും മഠംവക സ്ഥാപനങ്ങളില്‍ താമസിക്കുന്ന തീര്‍ത്ഥടകരുടെ ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടത്താനും തീരുമാനിച്ചു.