നേട്ടം തിരിച്ചുപിടിച്ച് വിപണി

മുംബൈ: രണ്ടു ദിവസത്തെ ഇടിവിനു ശേഷം നേരിയ നേട്ടം തിരിച്ചുപിടിച്ച് വിപണി.വിദേശ നിക്ഷേപകര്‍ വിറ്റഴിക്കല്‍ തുടരുകയും ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്യുന്നതിനിടയിലും ഇന്ത്യന്‍ നിക്ഷേപകര്‍ ശുഭാപ്തിവിശ്വാസത്തോടെ ശ്രദ്ധാപൂര്‍വം നിക്ഷേപം തുടര്‍ന്നു. ഐടി, മെറ്റല്‍, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 56,320ലേക്കും നിഫ്റ്റി 16,936ലേക്കും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒടുവില്‍ സെന്‍സെക്സ് 497 പോയിന്റ് നേട്ടത്തില്‍ 56,319.01ലും നിഫ്റ്റി 156.60 പോയിന്റ് ഉയര്‍ന്ന് 16,770.80ലുമാണ് ക്ലോസ് ചെയ്തത്. വിപണിയില്‍ തിരുത്തലുണ്ടായപ്പോള്‍ കുറഞ്ഞ വിലയില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ ആവേശം കാണിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.ഒമിക്രോണ്‍ വൈറസിനെ കുറിച്ചുള്ള ഭീതിയുണ്ടെങ്കിലും ഇതിന്റെ പ്രത്യാഘാതം ഇതുവരെ കനത്തതാകാതിരിക്കുന്നതാണ് വിപണിക്ക് ആശ്വാസമേകുന്നത്.2204 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1033 ഓഹരികളുടെ വിലിയിടിഞ്ഞു. 11 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →