ആറായിരത്തിലധികം പേര്‍ യാത്രചെയ്‌ത ക്രൂയിസ്‌ കപ്പലില്‍ 48 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ റോയല്‍ കരിബിയന്‍സിന്റെ സിംബണി ഓഫ്‌ ദ സീസ്‌ എന്ന ക്രൂയിസ്‌ കപ്പലിലെ 48 യാത്രക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആറായിരത്തിലധികം യാത്രക്കാരാണ്‌ കപ്പലി ലുണ്ടായിരുന്നത്‌. 2021 ഡിസംബര്‍ 11ന്‌ മിയാമിയില്‍ നിന്ന പുറപ്പെട്ട കപ്പല്‍ ഡിസംബര്‍ 18ശനിയാഴ്‌ചയാണ്‌ തിരിച്ചെത്തിയത്‌

.കപ്പലിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിന്‌ പിന്നാലെ ഇയാളുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവരെ പരിശോധനക്ക്‌ വിധേയമാക്കിയതോടെയാണ്‌ കൂടുതല്‍ പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതെന്ന്‌ റോയല്‍ കരീബിയന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും ഇത്രയും പേര്‍ക്ക്‌ കോവിഡ്‌ ബാധിച്ചത്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.

രോഗബാധിതരില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ലയെന്നാണ്‌ വിവരം. രോഗം സ്ഥിരീകരിച്ചവരെ നിലവില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കപ്പലിലുളള 95 ശതമാനം പേരും രണ്ടുഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവരാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചവരില്‍ 98 ശതമാനം പേരാണ്‌ രണ്ടുഡോസ്‌ പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടുളളത്‌. അതേസമയം രോഗം സ്ഥിരീകരിച്ചവരിലാരിലെങ്കിലും ഒമിക്രോണ്‍ വകഭേതം കണ്ടെത്തിയിട്ടുണ്ടോയെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →