എറണാകുളം: ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ കരാര്‍ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു. മഹീന്ദ്ര ബൊലേറോ, ടാറ്റ സുമോ, മാരുതി എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഷെവര്‍ലേ എന്‍ജോയ്, ടാറ്റ ഇന്‍ഡിഗോ എന്നീ വാഹനങ്ങളാണ് വേണ്ടത്. 2022 ജനുവരി ഒന്നു മുതല്‍ 15 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ഘാസ് ഫോം ലഭിക്കും. ജനുവരി 25 ഉച്ചയ്ക്ക് 12.30 വരെ ഫോം സ്വീകരിക്കും. ജനുവരി 27 വൈകിട്ട് മൂന്നു മണിക്ക് ഫോം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ – 0484 2784807
എറണാകുളം: വാഹനം ആവശ്യമുണ്ട്
