ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമല്‍ മുഹമ്മദിന് തന്നെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമല്‍ മുഹമ്മദിന് തന്നെ നൽകും. ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. 15,10000 രൂപക്കായിരുന്നു അമൽ മുഹമ്മദ് ഥാർ ലേലും ഉറപ്പിച്ചിരുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ കുറച്ച് ദിവസം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്.

വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം