കോഴിക്കോട്: മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മാവൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് സ്കൂളിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചത്. 

കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി മോഹൻദാസ്, എം ധർമ്മജൻ, എ.ഇ.ഒ കെ.ജെ പോൾ, ഇ.എൻ പ്രേമനാഥൻ, കെ.സി രഞ്ജിത്, എൻ.പി അഹമ്മദ്കുട്ടി, പി സുനോജ്കുമാർ, എം.പി ആലിക്കുട്ടി, എ ലേഖ, കെ സുമയ്യ, ടി.എം ശൈലജ ദേവി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ സുരേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് യു.സി ശ്രീലത നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →