ഹൈ റിസ്‌ക് രാജ്യത്ത് പോയിവരികയാണോ? വിമാനത്താവള ആര്‍ടിപിസിആര്‍ ഇങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ബന്ധമാക്കി. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനായി എങ്ങനെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

  1. യാത്ര ചെയ്യുന്ന നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  2. മുകളില്‍ കാണുന്ന ബുക്ക് കൊവിഡ്-19 ടെസ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യണം.
  3. അന്താരാഷ്ട്ര യാത്രക്കാരന്‍ എന്നത് തെരഞ്ഞെടുക്കുക.
  4. പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, മേല്‍വിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക.
  5. ആര്‍ടിപിസിആര്‍, റാപ്പിഡ് ആര്‍ടിപിസിആര്‍ എന്നിവയില്‍ നിന്ന് പരിശോധനാ രീതി തെരഞ്ഞെടുക്കുക.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →