സസ്പെന്‍ഷന്‍ വിവാദം: തിങ്കളാഴ്ച രാവിലെ 10ന് പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യസഭയിലെ സസ്പെന്‍ഷന്‍ വിവാദത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നു രാവിലെ 10 നു നടക്കുന്ന യോഗത്തിലേക്കു ക്ഷണം ലഭിച്ചത്. ഖാര്‍ഗെയുടെ മുറിയില്‍ രാവിലെ 9.45നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുനയനീക്കത്തോട് ഏതുവിധത്തില്‍ പ്രതികരിക്കണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും വിവരമുണ്ട്. നടപടിനേരിട്ട എം.പിമാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നേതാക്കളെയാണു കത്തിലൂടെ യോഗത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് കത്തയച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ. എന്നീ നാലു പാര്‍ട്ടികളുടെ നേതാക്കള്‍ക്കാണു സി.പി.എമ്മിലെ എളമരം കരീം, സി.പി.ഐയിലെ ബിനോയ് വിശ്വം എന്നിവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. കത്തിനു പുറമേ പാര്‍ട്ടി നേതാക്കളെ പ്രള്‍ഹാദ് ജോഷി ഫോണില്‍ ബന്ധപ്പെട്ടും വിവരം ധരിപ്പിച്ചതായി സൂചനയുണ്ട്.അതേസമയം യോഗത്തിലേക്കു നാലു പാര്‍ട്ടികളുടെ പ്രതിനിധികളെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ചത് നീതിരഹിതവും ദൗര്‍ഭാഗ്യകരവുമാണെന്നുകാട്ടി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മന്ത്രിയുടെ കത്തിനു മറുപടി നല്‍കി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിക്കണമെന്നതാണ് ഖാര്‍ഗെയുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →