സ്‌കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് പദ്ധതികളായ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്‌സ് വിത്ത് ഡിസെബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് കോളേജ് ആൻഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് 31 വരെ ഫ്രഷ് / റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്‌വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ട രണ്ടു ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റീസിനും രണ്ടര ലക്ഷത്തിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലും ഉള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ ഡിസബിലിറ്റീസിനായും അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ 80 ശതമാനത്തിൽ കുറയാതെ ഉയർന്ന മാർക്ക് നേടിയ എട്ടു ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുള്ള എല്ലാ വിഭാഗത്തിലെയും വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. www.scholarships.gov.in മുഖേന അപേക്ഷകൾ സമർപ്പിക്കാം. മാനുവൽ/ഓഫ്‌ലൈൻ അപേക്ഷകൾ പരിഗണിക്കില്ല.  കൂടുതൽ വിവരങ്ങൾക്ക്:  www.dcescholarship.kerala.gov.in, ഇ-മെയിൽ: postmatricscholarship@gmail.com, ഫോൺ :0471 2306580, 9446096580, 9446780308.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →