ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. രഞ്ജിത്ത് ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
19/12/21 ഞായറാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ട്.
ആലപ്പുഴ വെള്ളക്കിണറിലാണ് സംഭവം നടന്നത്. ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് മൃതദേഹം ഇപ്പോഴുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ നേതാവിന്റെ കൊലപാതകവുമായി സംഭവത്തിന് പങ്കുണ്ടയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.