തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡി വൈ എഫ് ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർ എസ് എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എ എ റഹീം വ്യകത്മാക്കി.
വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്തമാക്കി.

