യുവതി തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത: കാട്ടാക്കാട പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

തിരുവനന്തപുരം: യുവതി തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കാട്ടാക്കട സ്വദേശിനി വീരണകാവ് മഠത്തികോണത് രാജലക്ഷ്മി (25)യുടെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത് .സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭർത്താവ് ഇവരെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി രാജലക്ഷ്മിയുടെ സഹോദരിപറഞ്ഞു.

. സ്ത്രീധനമൊന്നും വേണ്ട എന്നു പറഞ്ഞാണ് ചേച്ചിയെ അയാൾ വിവാഹം കഴിക്കാൻ വന്നത്. എന്നിട്ടും 25 പവനും 60000 രൂപയും ഞങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ കുറേ ദിവസമായി ചേച്ചിയെ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. കുട്ടികളൊന്നും വേണ്ട എന്നായിരുന്നു അയാളുടെ തീരുമാനം. ഇതിന്റെ പേരിലും ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വർഷം മുൻപാണ് രാജലക്ഷ്മിയുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പ്രണയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ രണ്ട് കുടുംബങ്ങളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജലക്ഷ്മി മരണപ്പെട്ടത്. എന്നാൽ മരിച്ചു എന്ന് പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപും രാജലക്ഷ്മി സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷത്തിലായിരുന്നു അപ്പോൾ രാജലക്ഷ്മിയെന്നും ബന്ധുക്കൾ പറയുന്നു.

രാജലക്ഷ്മി തൂങ്ങി മരിച്ചെന്നാണ് ഭർത്താവിന്റെ വീട്ടുകാർ രാജലക്ഷ്മിയുടെ കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ കാട്ടാക്കാട പൊലീസിൽ കുടുംബം പരാതി നൽകിയെങ്കിലും ഇതുവരെ ഭർത്താവ് ബിനുവിൽ നിന്നും മൊഴിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →