നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി നീട്ടിയത് വികസന അതോറിറ്റികൾക്കും ബാധകമാക്കും : മന്ത്രി

ലോക്ക്ഡൗൺ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഏറ്റെടുത്തിട്ടുള്ള നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടിനൽകിയ ഉത്തരവിന്റെ ആനുകൂല്യം വികസന അതോറിറ്റികൾക്കും ബാധകമാക്കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് വ്യാപനം മൂലം ലോക്ഡൗൺ നിലനിന്നിരുന്ന സമയത്ത് കരാറുകാർക്ക് പ്രവർത്തി സ്ഥലത്തേക്ക് തൊഴിലാളികളെ എത്തിക്കാനും ചരക്കുകൾ കൊണ്ടുവരാനും സാധിക്കാതിരുന്നതിനാൽ പല നിർമാണപ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറുമാസം നീട്ടിനൽകുകയായിരുന്നു. ഇതിന്റെ ആനൂകൂല്യമാണ് ഇപ്പോൾ വികസന അതോറിറ്റികൾക്കും ബാധകമാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →