കോട്ടയം: വൈക്കം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ അധീനതയിലുള്ള 1997 മോഡൽ മഹീന്ദ്ര ജീപ്പ് (കെ.എൽ-01-കെ- 3394 ) ഡിസംബർ 28ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ലേലം ചെയ്യും. പങ്കെടുക്കുന്നവർ ലേല സമയത്തിന് ഒരു മണിക്കൂർ മുൻപ് 700 രൂപ നിരതദ്രവ്യം അടയ്ക്കണം.
