തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു

തെന്മല: തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു. തിരുനെൽവേലി നഗരത്തിലെ സാപ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തിയാണ് തകർന്നുവീണത്. അൻപഴകൻ (14), വിശ്വരഞ്ജൻ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്.

17/12/21 വെള്ളിയാഴ്ച രാവിലെ 10.50-ന് സ്കൂൾ ഇടവേളയ്ക്കിടയായിരുന്നു സംഭവം നടന്നത്. മരിച്ച മൂന്നു കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഈ സമയം ശൗചാലയത്തിലേക്ക് പോകുകയായിരുന്നു. ഈ സമയം ഭിത്തി തകർന്ന് കുട്ടികളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →