ന്യൂഡൽഹി: ഒമിക്രോൺ രാജ്യത്ത് വേഗത്തിൽ പടരുന്നതായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇപ്പോൾ തന്നെ 101 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം 17/12/21 വെള്ളിയാഴ്ച അറിയിച്ചു.
ഇപ്പോൾ ലോകത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 2.4 ശതമാനവും ഒമിക്രോൺ ആണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ, 19 ജില്ലകളിൽ കൊവിഡ് കേസുകളുടെ വർദ്ധനവുണ്ടാകാനുള്ള സാധ്യതയുണ്ട്. ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നതുൾപ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക, വലിയ ആൾക്കൂട്ടങ്ങളിൽ നിന്നും ഒത്തുചേരലുകളിൽ നിന്നും അകന്നു നിൽക്കുക എന്നിവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര നിർദേശമുണ്ട്.

