ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി

ന്യൂഡൽഹി: ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള താരമാണ് കൊണിക ലായക്. മറ്റൊരു ഷൂട്ടര്‍ ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് വീണ്ടും ആത്മഹത്യ.

നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക. 26കാരിയായ കൊണികയെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

ഒളിമ്പ്യന്‍ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. ബോളിവുഡ് താരം സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ നിറഞ്ഞത്.

റൈഫിള്‍ ഇല്ലാത്തതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായിരുന്നു താരം. കൊണികയുടെ അവസ്ഥ അറിഞ്ഞ് സോനു സൂദ് റൈഫിള്‍ വാങ്ങിനല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →