ഹോങ്കോങ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തീപ്പിടുത്തം: 300 ലധികം പേര്‍ കുടുങ്ങി, 1,200 പേരെ രക്ഷപ്പെടുത്തി

ഹോങ്കോങ്: മുപ്പത്തിയെട്ട് നിലകളുള്ള ഹോങ്കോങ്ങ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തീപിടിത്തം. മുകളിലത്തെ നിലയില്‍ കുടുങ്ങിയ മുന്നൂറിലേറെപ്പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ 1,200 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ 12 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്തിയൊന്നിനും എഴുപത്തിരണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ് പൊള്ളലേറ്റവര്‍.മെഷീന്‍ റൂമില്‍ ആണ് ആദ്യം തീപിടിത്തമുണ്ടായത്. അവിടെനിന്ന് തട്ടിലേക്ക് പടര്‍ന്നു. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. മിക്കവാറും കടകള്‍ എല്ലാം ഒഴിപ്പിച്ചിരുന്നു. അവിടെയും ഇവിടെയുമായി റെസ്റ്ററന്റുകളും ഓഫീസുകളും മാത്രമാണ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →