കണ്ണൂർ: പോസ്റ്റര്‍ തയ്യാറാക്കൽ

കണ്ണൂർ: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം നടത്തുന്നു. പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനുള്ള പോസ്റ്റര്‍ ആണ് തയ്യാറാക്കേണ്ടത്. മേഖല, താലൂക്ക്, ജില്ല എന്നീ അടിസ്ഥാനത്തിലാണ് മത്സരം. ഓരോ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പോസ്റ്ററുകളാണ് ഉപരിതല മത്സരത്തിലേക്ക് അയക്കേണ്ടത്. പൂര്‍ണമായും കൈ കൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. ഡിജിറ്റല്‍ പോസ്റ്റര്‍ ആവരുത്. പരമാവധി വലിപ്പം 22:28 ഇഞ്ച്. പുസ്തക വായനയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍പ്പെടുത്തണം. തലക്കെട്ടുകള്‍, മുദ്രാവാക്യങ്ങള്‍ മുതലായവ സ്വന്തമായി തയ്യാറാക്കി ഉള്‍പ്പെടുത്താം. ചിത്രങ്ങള്‍ സ്വന്തമായി വരക്കുകയോ കൊളാഷ് സാധ്യത ഉപയോഗപ്പെടുത്തുകയോ ആകാം. തയ്യാറാക്കിയ പോസ്റ്റര്‍ വായനശാലയില്‍ ഒട്ടിച്ചതിന്റെ ഫോട്ടോയാണ് അയക്കേണ്ടത്. എല്ലാ ഗ്രന്ഥാലയങ്ങളും ഡിസംബര്‍ 25 നകം പോസ്റ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫോട്ടോ മേല്‍ഘടകങ്ങളിലേക്ക് അയക്കണം.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →