കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ പുതിയങ്ങാടി – ഉളേള്യരി – കുറ്റ്യാടി – ചൊവ്വ റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയായതും റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ടതുമായ ആറ് മഴമരങ്ങള്‍ ഡിസംബര്‍ 20ന് രാവിലെ 11 മണിക്ക് പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്ത് ലേലം ചെയ്യും.
പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള മരത്തിന്റെ ലേലം ഡിസംബര്‍ 17ന് രാവിലെ 11ന് ദേശീയപാത ഉപേതര വിഭാഗം കൊടുവള്ളി അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം – വേങ്ങേരിമഠം – പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.