കണ്ണൂർ: ഗതാഗതം നിരോധിച്ചു

കണ്ണൂർ: തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 19 വരെ പൂര്‍ണ്ണമായും നിരോധിച്ചു. ഇതു വഴി തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കുമ്പാട് പുതിയ റോഡ്-കൂളി ബസാര്‍-പാറക്കെട്ട്-കൊളശ്ശേരി-കുയ്യാലി വഴിയും തിരിച്ചും പോകണമെന്ന് തലശ്ശേരി പി ഡബ്ല്യു ഡി റോഡ്‌സ് ഉപവിഭാഗം അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →