മലപ്പുറം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2012 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസവ ധനസഹായ തുക 2000 രൂപ കൈപറ്റിയവരില്‍ അധിക പ്രസവ ധനസഹായ തുകയായ 13000/ രൂപ ഇനിയും ലഭിക്കാത്തവര്‍ ആവശ്യമായ രേഖകള്‍ ഡിസംബര്‍ 25ന് മുന്‍പായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04832738989