സീസണില്‍ കൂടുതല്‍ സെഞ്ചുറി: കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്തി ഋതു

മുംബൈ: വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ചുറികളെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്താന്‍ ഋതുരാജ് ഗെയ്ക്വാദിനു സാധിച്ചു. കോഹ്ലിയെക്കൂടാതെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഒരു സീസണില്‍ നാലു സെഞ്ചുറികള്‍ സ്വന്തമാക്കി. കോഹ്ലിയാണ് ആദ്യം ഈ റെക്കോർഡിന് അവകാശിയായത്. 2009 -10 സീസണില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കവേയായിരുന്നു കോഹ്ലി നാലു സെഞ്ചുറികളടിച്ചത്. പിന്നീട് പൃഥ്വിയും മറുനാടന്‍ മലയാളിയായ ദേവ്ദത്തും ഈ റെക്കോർഡിനൊപ്പമെത്തി. ഇരുവരും കഴിഞ്ഞ സീസണിലായിരുന്നു നാലു സെഞ്ചുറികളുമായി കോഹ്ലിക്കൊപ്പമെത്തിയത്. ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്സുകളില്‍ ഒന്നില്‍ മാത്രമേ താരം നിരാശപ്പെടുത്തിയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →