ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തുടക്കത്തില്‍ ആറുമാസം കഴിഞ്ഞവര്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. ഒമിക്രോണ്‍ മൂലം ഏപ്രിലിനുള്ളില്‍തന്നെ 25,000 മുതല്‍ 75,000 ആളുകള്‍വരെ യുകെയില്‍ മരിച്ചേക്കാമെന്ന് ഏറ്റവും പുതിയ പഠനറിപോര്‍ട്ടില്‍ പറയുന്നു. ഇത് തടയുന്നതിനായി ബൂസ്റ്റര്‍ ഡോസ് പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവീദ് ആവശ്യപ്പെട്ടു 30നും 39 വയസിനുമിടെ 75 ലക്ഷം ആളുകളാണ് യുകെയിലുള്ളത്. ഇതില്‍ 35 ലക്ഷത്തിനാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഇംഗ്ലണ്ടിലാണ് ബൂസ്റ്റര്‍ ഡോസിന് തുടക്കം കുറിക്കുക. യുകെയില്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ ആരും മരിച്ചതായി റിപോര്‍ട്ടില്ല. ഈ വര്‍ഷാവസാനത്തോടെ യുകെയില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ 30 വയസ്സും അതില്‍ കുടുതലും പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനായി എന്‍എച്ച്എസ് സൈറ്റില്‍ ബുക്കുചെയാം. കഴിഞ്ഞയാഴ്ച 40 വയസ്സുമുതലുളളവരെ ബൂസ്റ്റര്‍ ഡോസ് ബുക്കിങ്ങിനായി ക്ഷണിച്ചിരുന്നു. ഇപ്പോള്‍ സെക്കന്‍ഡ് ഡോസ് കഴിഞ്ഞ് മൂന്നുമാസം തികയുമ്പോള്‍തന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കാം.
ഒമിക്രോണ്‍ മരണം വരാം: ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും
