പനജി: ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 3 ഇംഗ്ലിഷ്, ഒരു ഹിന്ദി, 4 മലയാളം പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ 6 പുസ്തകങ്ങളും ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനസൂയ യൂക്കി രണ്ടു പുസ്തകളും പ്രകാശനം ചെയ്തു. ഇതാദ്യമായാണ് 3 ഗവര്‍ണര്‍മാര്‍ ഒരേ വേദി പങ്കിട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.പൊതു സമൂഹത്തില്‍ ചിന്താവിപ്ലവം സൃഷ്ടിക്കുകയാണ് തന്റെ രചനയിലൂടെ ശ്രീധരന്‍ പിള്ള ചെയ്യുന്നതെന്ന് രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തിയ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ എഴുത്തുകാരുടെ തൂലികയ്ക്കുള്ള പങ്ക് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ് ശ്രീധരന്‍ പിള്ള രചിച്ച 8 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
