15 ലക്ഷം തൊഴിലവസരങ്ങള്‍, 5000 രൂപ വരെ ടിക്കറ്റ് നിരക്ക്: പ്രഥമ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: 2017ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാനീസ് പ്രസിഡന്റ് ഷിന്‍സോ ആബേയും ചേര്‍ന്ന് സംയുക്തമായി ശിലാസ്ഥാപനം നടത്തിയ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോറാണ് 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവാന്‍ പോവുന്നത്.

അറിയേണ്ടതെല്ലാം:

2009-10 കാലഘട്ടത്തിലാണ് പദ്ധതിക്കായുള്ള പഠനം ആരംഭിക്കുന്നത്.

2018ല്‍ തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2026 ഓടെ പൂര്‍ത്തീകരിക്കും എന്നാണ് റെയില്‍വേ മന്ത്രാലയം അറിയിക്കുന്നത്.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ ദൂരം ഓടാവുന്ന ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം 508 കിലോമീറ്റര്‍ ആണ്.

കുര്‍ല കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്റ്റേഷനില്‍ നിന്നു സര്‍വീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിന്‍ തുരങ്കത്തിലൂടെ 21 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഇതില്‍ ഏഴു കിലോമീറ്ററോളം വരുന്ന റെയില്‍പാത കടലിനടിയിലൂടെയാണ്.

ഇന്ത്യയുടെ പ്രധാന ബിസിനസ്സ് ഹബ്ബുകളായ മുംബൈയേയും അഹമ്മദാബാദിനയേും ബന്ധിപ്പിക്കുന്നു

നിലവില്‍ മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ട്രെയിനുകളുടെ യാത്രാദൂരം ഏഴു മണിക്കൂറാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇത് മൂന്നു മണിക്കൂറായി ചുരുങ്ങും. നാല് മണിക്കൂര്‍ സമയം ലാഭിക്കാം.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെക്കാള്‍ രണ്ടിരട്ടി വേഗത്തിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക.

നിലവില്‍ 2.07 മണിക്കൂറില്‍ 350 കിലോമീറ്റര്‍ സ്പീഡ് ദൂരത്തിലോടുമെങ്കിലും സ്റ്റേഷനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സമയം കൂടിയേക്കാം. എങ്കിലും മൂന്നു മണിക്കൂറിനു മുകളില്‍ പോകില്ല.

പദ്ധതി ഇന്ത്യയില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ജപ്പാന്‍ കമ്പനിയും ഇന്ത്യന്‍ കരാറുകാരും ചേര്‍ന്നാവും റെയില്‍ ലൈന്‍ നിര്‍മിക്കുക.

450 കിലോമീറ്റര്‍ ദൂരം ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുമ്പോള്‍ കടലിലേതടക്കം വരുന്ന 52 കിലോമീറ്ററിന്റെ നിര്‍മാണ ചുമതല ജപ്പാനീസ് കമ്പനിക്കാവും.

പതിനഞ്ചു ദശലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 81 ശതമാനം നിക്ഷേപിക്കുന്നതും ജപ്പാനീസ് കമ്പനിയാവും. 50 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാമെന്ന വ്യവസ്ഥയില്‍ 0.01 ശതമാനം പലിശയോടെയാണ് പണം നല്‍കുന്നത്. ബാക്കി തുക ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നു വഹിക്കും.

ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈ-സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

731 സീറ്റുകള്‍ ഉള്ള ഇ5 സീരിസ് ഷിങ്കാന്‍സെന്‍ ട്രെയിനാവും ഇന്ത്യയ്ക്ക് നല്‍കുന്നത്.

എക്സിക്യൂട്ടീവ് സീറ്റും ഇക്കണോമിയുമായി രണ്ടു തരം സീറ്റുകള്‍ ഉണ്ടാകും.

3000 രൂപ മുതല്‍ 5000 രൂപ വരെ ആയിരിക്കും ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍

12 സ്റ്റേഷനുകള്‍

സബര്‍മതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി, ബോയ്സര്‍, വിരാര്‍, താനെ, ബാന്ദ്ര

ലോകത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ജപ്പാനില്‍ 1964ല്‍ ഒക്ടോബറിലാണ് ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →