കണ്ണൂർ: സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന ‘ശരണ്യ’സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാർ, കിടപ്പിലയവരും നിത്യരോഗികളുമായ(അക്യൂട്ട് കിഡ്‌നി പ്രശ്‌നം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുള്ള വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രപയിൽ കവിയരുത്. പരമാവധി 50000 (50 ശതമാനം സബ്‌സിഡി) രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഫോൺ:0497 2700831.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →