ഊർജ്ജ പക്ഷാചരണത്തിന്റെ ഭാഗമായി ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ കേരള സംഘടിപ്പിക്കുന്ന ‘ഹരിത യാത്ര’ ഇലക്ട്രിക് വാഹന റാലി സിനിമാ താരം ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി കെ പ്രശാന്ത് എം.എൽ.എ, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, ഊർജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി അശോക്, ഇ എം സി ഡയറക്ടർ ഡോ. ആർ ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി സി അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി അങ്കണത്തിൽ 11ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന റാലി പാളയം യൂണിവേഴ്‌സിറ്റി കാമ്പസ്, കനകക്കുന്ന്, കവടിയാർ, പട്ടം, പി.എം.ജി. തമ്പാനൂർ, കിഴക്കേക്കോട്ട, സ്റ്റാച്യൂ വഴി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും.