ഇന്ന് മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി: നാളെ വിജയദിവസം ആഘോഷിച്ച് നാടുകളിലേക്ക് മടങ്ങാന്‍ കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിച്ചതോടെ, പ്രക്ഷോഭങ്ങളുടെ ഭാഗമായി മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.നാളെ വിജയ ദിവസം ആഘോഷിക്കുന്ന കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും.ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ആണ് ഒരു വര്‍ഷത്തില്‍ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.താങ്ങുവിലക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നത് അടക്കം കേന്ദ്രം നല്‍കിയ ഉറപ്പുകളുടെ പുരോഗതി അടുത്തമാസം 15ന് വിലയിരുത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. അതേസമയം ലഖിംപൂര്‍ സംഭവുമായി ബന്ധപ്പെട്ട തുടര്‍ സമര പരിപാടികളില്‍ ഉത്തര്‍പ്രദേശിലെ സംയുക്ത കിസാന്‍ മോര്‍ച്ച ഘടകം തീരുമാനമെടുക്കും.സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →