കോപ്റ്റര്‍ അപകടം: അന്വേഷണം എയര്‍ മാര്‍ഷല്‍ മാനേവന്ദ്രസിങ്ങിന്റെ നേതൃത്വത്തില്‍

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച സംഭവത്തില്‍ എയര്‍ മാര്‍ഷല്‍ മാനേവന്ദ്രസിങ്ങിന്റെ നേതൃത്വത്തിലായിരിക്കും ഉന്നതതല അന്വേഷണം.മൂന്നു സേനാവിഭാഗങ്ങളും സംയുക്താന്വേഷണം നടത്തുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.കൂനൂരില്‍ അപകടമുണ്ടായ സ്ഥലത്ത് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കോപ്ടറിന്റെ ഡേറ്റ റെക്കോഡര്‍ കണ്ടെടുത്തിട്ടുണ്ട്. വ്യോമസേനയുടെ സാങ്കേതിക സംഘമാണു ഡേറ്റ റെക്കോര്‍ഡര്‍ (എഫ്.ഡി.ആര്‍.) കണ്ടെത്തിയത്. ”ബ്ലാക്ക് ബോക്സ്” എന്നും അറിയപ്പെടുന്ന എഫ്.ഡി.ആര്‍. പരിശോധിക്കുന്നതോടെ അപകടത്തിന്റെ സാങ്കേതിക കാരണങ്ങള്‍ വ്യക്തമാകും. കോപ്റ്ററിന്റെ വേഗം, പറന്ന ഉയരം, വായുമര്‍ദം, കോക്പിറ്റിലുണ്ടായ സംഭാഷണങ്ങള്‍ എന്നിവയുള്‍പ്പെടെ 88 നിര്‍ണായക വിവരങ്ങളാണ് ബ്ലാക്ക് ബോക്സില്‍ രേഖപ്പെടുത്തുക. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയുടെ നേതൃത്വത്തില്‍ തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →