അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലേക്ക് കയറുന്ന ദൃശ്യങ്ങള്‍: വീഡിയോ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങള്‍

ഊട്ടി: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ മൂടല്‍ മഞ്ഞിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.

കൂനൂരിലെ വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നാണ് നിഗമനം. തമിഴ് മാധ്യമങ്ങളാണ് വീഡിയോ പുറത്തുവിട്ടത്. ഹെലികോപ്റ്റര്‍ കടന്നുപോയതിന് പിന്നാലെ വലിയൊരു ശബ്ദം കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം.

മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇത്. അതേസമയം ദൃശ്യത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യോമസേനാവൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

08/12/21ബുധനാഴ്‌ച 12.20 ഓടെയാണ് അപകടമുണ്ടാകുന്നത്. അതിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍ എന്നാണ് അറിയുന്നത്. ഹെലികോപ്റ്റര്‍ വെല്ലിങ്ടണ്‍ സേനാ താവളത്തിലേക്ക് പോയ ശേഷം അവിടെ ഇറക്കാനാവാതെ മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →