ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം അവ്യക്തം.ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ഇല്ലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥ വില്ലനായെന്ന സൂചനകളുമുണ്ട്. അതിനിടെ, ഹെലികോപ്റ്റര്‍ അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ചില കാരണങ്ങള്‍ സാങ്കേതിക-സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1.മോശം കാലാവസ്ഥ
മോശം കാലാവസ്ഥയാണ് എം.ഐ-17വി5 ഹെലികോപ്ടറിന്റെ തകര്‍ച്ചയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് അപകടത്തിനു കാരണമായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
”പ്രധാന വില്ലന്‍ എല്ലായ്പ്പോഴും കാലാവസ്ഥയാണെന്ന് എം.ഐ-17വി5 ഹെലികോപ്ടര്‍ മുന്‍പൈലറ്റ് അമിതാഭ് രഞ്ജന്‍ പറഞ്ഞു. ഈ കുന്നുകളിലെ കാലാവസ്ഥ പലപ്പോഴും മോശമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മേഖലയിലെ കാലാവസ്ഥ അത്ര നല്ലതല്ലെന്നാണ് വ്യക്തമാകുന്നത്. അപകടത്തിന് കാലാവസ്ഥ ഒരു ഘടകമാകാമെന്നും അദ്ദേഹം പറഞ്ഞു.
2.വൈദ്യുതി ലൈനുകള്‍
ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ജനവാസകേന്ദ്രത്തില്‍നിന്ന് ഏറെ അകലെയല്ല. അതുകൊണ്ടുതന്നെ വൈദ്യുതി ലൈനില്‍ത്തട്ടി അപകടമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
3.ഹെലികോപ്ടര്‍ പറന്ന ഉയരം
എത്ര ഉയരത്തിലായിരുന്നു ഹെലികോപ്ടര്‍ പറന്നിരുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇതുസംബന്ധിച്ച് വ്യോമസേന അന്വേഷണമാരംഭിച്ചിട്ടുണ്ട്.

