സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് ഉറപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: സമരക്കാര്‍ക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്ന് കർഷക സംഘടനകൾക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച സിംഗുവിൽ യോഗം ചേരുകയാണ്.

അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കർഷക സംഘടനകൾ ആലോചിക്കുന്നത്. സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കര്‍ഷകർ മുന്നോട്ട് വെച്ച ആറ് ആവശ്യങ്ങളില്‍ അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →