കര്‍ഷക സമരം: സംഘടനകളുടെ അന്തിമ യോഗം ഇന്ന് സിംഘുവില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം ഇന്ന്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നു. ലഖിംപൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നെന്ന് അഖിലേന്ത്യാ കിസാന്‍ സഭ സെന്‍ട്രല്‍ കമ്മിറ്റി അംഗം കൃഷ്ണപ്രസാദ് യോഗത്തിന് ശേഷം വ്യക്തമാക്കി.അതേസമയം, കര്‍ഷക സംഘടനകളുടെ ആവശ്യങ്ങളില്‍ ഉപാധികള്‍ വച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നു. എംഎസ്പി പദ്ധതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ഭേദഗതി ബില്‍ സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായം തേടുമെന്നാണ് കേന്ദ്രം അറിയിച്ചത്. നഷ്ടപരിഹാരം നല്‍കുമെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സമരത്തില്‍ നിന്ന് പിന്‍മാറിയാല്‍ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ ഹരിയാന, യുപി, സര്‍ക്കാരുകള്‍ പിന്‍വലിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →