കൊച്ചി : ദേശീയപാത വികസനവുായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍മൂലം വീട് ,കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നഷ്ടം നേരിട്ടവര്‍ക്ക് നാലുമാസത്തിനകം നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദേശീയപാത വികസനവുമായി ബന്ധ്പ്പെട്ട് നഷ്ടപരിഹാരം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ ടി.പി.സൗമിനിയുള്പ്പെടയുളളവര് നല്കിയ ഹര്‍ജിയിലാണ് ജസറ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
നഷ്ടം നേരിട്ടവര്‍ക്ക് 2013ലെ ഫെയര്‍ കോമ്പന്‍സേഷന്‍ ഷെഡ്യൂള്‍ 2,3 പ്രകാരം പുനരധിവാസപാക്കേജ് അനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ 2017ല്‍ തീരുമാനിച്ച പാക്കേജ് അനുസരിച്ചുളള നഷ്ടപരിഹാരം പരാതിക്കാരുടെയും ദേശീയപാത അഥോരിറ്റിയുടെയും ഭാഗം കേട്ട് ഉത്തരവ് പാസാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

