കരിപ്പൂരില്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ മൂന്ന്‌ കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍.

കരിപ്പൂര്‍ : വിദേശത്തുനിന്നെത്തിയ യാത്രക്കാരനില്‍ നിന്ന കണ്ടെടുത്ത സ്വണം കാണാതായ സംഭവത്തില്‍ കോഴിക്കട്‌ വിമാനത്താവളത്തിലെ മൂന്ന്‌ ഉന്നത കസറ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍. മൂന്ന്‌ സൂപ്രണ്ട്‌മാരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

ദിവസങ്ങള്‍ക്കുമുമ്പ്‌ യാത്രക്കാരനില്‍ നിന്നും കണ്ടെടുത്ത ഒരുകിലോയോളം വരുന്ന സ്വര്‍ണം കസറ്റംസിന്റെ ലോക്കറിലാണ്‌ സൂക്ഷിച്ചിരുന്നത്. . സംഭവത്തില്‍ കസ്‌റ്റംസ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ തേടിയിരുന്നു. തുടര്‍ന്ന്‌ വകുപ്പുതലത്തില്‍ നടന്ന പ്രാഥമിക അന്വെഷണത്തി നൊടുവിലാണ്‌ മൂന്നുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കൂടുതല്‍ വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2020 ല്‍ സിബിഐ-ഡിആര്‍ഐ സംയുക്ത പരിശോധനയില്‍ കരിപ്പൂരില്‍ നിരവധി കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. സ്വര്‍ണകടത്തിന്‌ ഒത്താശ നല്‍കിയതിനെ തുടര്‍ന്നാണ്‌ അന്ന്‌ നടപടി സ്വീകരിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →