നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് അമിത് ഷാ

ന്യൂഡൽഹി: നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സേന ശ്രദ്ധിക്കുമെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘം ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനത്തിലുണ്ടായ ഗ്രാമീണരില്‍ 6 പേർ വെടിവെപ്പിൽ മരിച്ചു. തുടർന്നുണ്ടായ സംഘർഷത്തിലാണ് കൂടുതൽ പേർ മരിച്ചത്. നാഗാലൻഡ് സംഘർഷഭരിതമെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അമിത് ഷാ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →