കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു.

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്പോൾ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

മാതാവ് ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ അനുപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അടൂരിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റും എത്തിയിരുന്നു. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയായിരുന്നു അനുപ്. പിതാവ്:അനിൽ മാതാവ്: ഗീത. സഹോദരി: അഞ്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →