കൊച്ചി : ക്രൈം മാഗസിൻ എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസ് സംവിധാനത്തെ തെറ്റായ താല്പര്യങ്ങൾക്ക് വേണ്ടി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയും കേരള ജേർണലിസ്റ്റ്സ് യൂണിയൻ നേതാവുമായ വി ബി രാജൻ അഭിപ്രായപ്പെട്ടു. അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ച വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തതായി പ്രാഥമികമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞ് മൂന്നാംകക്ഷി നൽകിയ പരാതിയിലാണ് നടപടി. അപമാനത്തിന് ഇരയായി എന്ന് മൂന്നാംകക്ഷി പറഞ്ഞ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിഞ്ചു ബാലികമാരെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ ആയിരക്കണക്കിന് പരാതികൾ അന്വേഷിക്കാതെയും കോടതിയിൽ എത്തിക്കാതെയും ഉള്ള സാഹചര്യം നിലനിൽക്കുമ്പോൾ ഇല്ലാത്ത കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുന്ന ഈ നടപടിയും അറസ്റ്റും മനുഷ്യാവകാശത്തോടുള്ള വെല്ലുവിളിയാണ്. നിയമപരമായി നന്ദകുമാറിനെ സഹായിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും വി ബി രാജൻ പറഞ്ഞു