കോവിഡ് വാക്സിനേഷന് ഡിസംബര്‍ 5നും ഡിസംബര്‍ 6നും അവസരം

ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ 5നും6നും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് അവസരമുണ്ടായിരിക്കും. ഡിസംബര്‍ 5 പാങ്ങപ്പാറ എം.സി.എച്ച്, പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവാക്സിനും ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ കോവിഷീല്‍ഡും ലഭ്യമായിരിക്കും.  

ഡിസംബര്‍ 6 കോവിഷീല്‍ഡ് വാക്സിന്‍ എല്ലാ ആശുപത്രികളിലും ലഭിക്കും. വാക്‌സിനേഷന്‍ രണ്ടാം ഡോസിന്റെ കാലാവധിയായവര്‍ ഉള്‍പ്പെടെ വാക്സിന്‍ എടുക്കേണ്ടുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →