എറണാകുളം: സംസ്ഥാനത്തെ ടിമ്പർ കട്ടിങ് ആൻഡ് ഫെല്ലിങ്, ഓയിൽ പാം, ടി.എം.ടി സ്റ്റീൽ ബാർ നിർമ്മാണം എന്നി മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ഡിസംബർ 10 ന് രാവിലെ 10.30 നും,11 നും,11.30 നും ആലുവ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.