ശബരിമലയിൽ മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്.

വിർച്വൽ ക്യൂ- സ്പോട്ട് ബുക്കിങ് എന്നിവയിലെ സാങ്കേതിക പ്രശ്നം അയ്യപ്പൻമാർ എത്തുന്നതിനെ ബാധിച്ചിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ അഞ്ചിന നിർദേശങ്ങളും ദേവസ്വം ബോർഡ് സർക്കാറിന് നൽകി വി‍‍ര്‍ച്വൽ ക്യൂ വഴി 40,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് ഒരു ദിവസം ദർശനത്തിന് അനുമതി. ഇതിൽ ഒരു സ്ലോട്ടിൽ പരമാവധി അഞ്ച് പേർക്കാണ് ബുക്ക് ചെയ്യാനാകുന്നത്. അതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഘങ്ങളായി ദർശനത്തിന് എത്തുന്നവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ഒരു ദിവസം പരമാവധി 45,000 പേർക്ക് അനുമതി ഉണ്ടെങ്കിലും ഒരു ദിവസം പോലും ഇത്രയും പേർ ദർശനത്തിന് എത്തിയിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →