ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു

*ഉദ്ഘാടനം ഡിസംബർ 4
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 4ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും നിർവഹിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി. ഡിഫക്റ്റ് ലയബിലിറ്റി കാലയളവിലെ റോഡുകളുടെ  കരാറുകാർ, അവരുടെ ഫോൺ നമ്പർ, ചുമതപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിക്കും. ഡി എൽ പി പിരീഡിലുള്ള റോഡുകളിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽപെട്ടാൽ കരാറുകരാനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങൾക്ക്  വിവരം അറിയിക്കാൻ കഴിയും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →