യുവതി പൊള്ളലേറ്റ് മരിച്ചസംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: യുവതിയെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയതു. . പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തിൽ ശരണ്യ (29) മരിച്ച കേസിലാണ് ഭർത്താവ് ലിനീഷിനെ ടൗൺ അസി. കമീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തത്. 2021 നവംബർ 13നാണ് ശരണ്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെ ലിനീഷാണ് മരണത്തിനുത്തരവാദിയെന്ന് കാട്ടി യുവതിയുടെ കുടുംബവും പരാതി നൽകി .ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തി ഒമ്പതു ദിവസത്തിന് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിരരുന്നു.

ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. ലിനീഷിനെ കോടതി റിാമൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →