ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പൊലിസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 8000 ത്തിലേറെ ഘനയടി വെള്ളമാണ് ഇപ്പോൾ പെരിയാർ തീരത്തേക്ക് ഒഴുകുന്നത്. ഷട്ടർ തുറന്നത് സംബന്ധിച്ച് മൈക്ക് അനൗൺസ്മെൻറ് നടക്കുന്നുണ്ട്. നേരത്തെ ഇത്തരം മുന്നറിയിപ്പ് നൽകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
മുല്ലപ്പെരിയാർ; മൂന്ന് ഷട്ടറുകൾ കൂടി തുറന്നു
