ന്യൂഡല്‍ഹി: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സയുടെ ബി.ജെ.പി. പ്രവേശനം.ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡി.എസ്.ജി.എം.സി.) അധ്യക്ഷ സ്ഥാനത്തുനിന്ന് ബുധനാഴ്ച രാവിലെ സിര്‍സ രാജിവെച്ചിരുന്നു. വരാനിരിക്കുന്ന ഡി.എസ്.ജി.സി. സംഘടനാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും സിര്‍സ വ്യക്തമാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍ ശിരോമണി അകാലിദളിന്റെ പ്രധാനമുഖങ്ങളിലൊന്നായിരുന്ന സിര്‍സ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെയും ശക്തമായി പിന്തുണച്ചിരുന്നു.
പ്രമുഖ അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിര്‍സ ബി.ജെ.പിയില്‍
