രണ്ടാം ജയവുമായി ചെന്നയിന്‍ എഫ്.സി

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ രണ്ടാം ജയവുമായി ചെന്നയിന്‍ എഫ്.സി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നയിന്‍ 2-1 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണു തോല്‍പ്പിച്ചത്. രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റ് വീതം നേടിയ എ.ടി.കെ. മോഹന്‍ ബഗാനും ചെന്നയിനും ഒപ്പത്തിനൊപ്പമാണ്. ഗോള്‍ വ്യത്യാസത്തില്‍ മുമ്പനായ എ.ടി.കെ. പോയിന്റ് പട്ടികയില്‍ ഒന്നാമതായി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്നു കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമാണ്. കേരളാ ബ്ലാസ്റ്റേഴ്സിനോടു ഗോള്‍ രഹിത സമനില വഴങ്ങിയതാണ് അവരുടെ നേട്ടം. ചെന്നയിനെതിരേ നോര്‍ത്ത് ഈസ്റ്റ് പന്തടക്കത്തില്‍ ഒപ്പംനിന്നു. ചെന്നയിന്‍ 50 ശതമാനം സമയത്തും നോര്‍ത്ത് ഈസ്റ്റ് 49 ശതമാനം സമയത്തും പന്ത് കൈവശം വച്ചു. 41-ാം മിനിറ്റില്‍ ലാല്‍റിങ്ത ചാങ്തെയിലൂടെ ചെന്നയിന്‍ ആദ്യ ഗോളടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിന്റെ സെല്‍ഫ് ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. 74-ാം മിനിറ്റില്‍ അനിരുദ്ധ ഥാപ്പയുടെ ഗോള്‍ ചെന്നയിനെ വീണ്ടും മുന്നിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →